യു എ.ഇ മേഖല വാർഷിക സമ്മേളന ലോഗോ പ്രകാശനം

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു എ.ഇ മേഖലയുടെ 29 മത് വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം റാസൽഖൈമ, സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ദൈവാലയ അങ്കണത്തിൽ വച്ച് നടത്തപ്പെട്ട നാടകോത്സവം 2019 ൽ വച്ച് പ്രകാശനം ചെയ്തു. ഡിസംബർ മാസം 2 ന് ജബൽ അലി, സെൻറ് ഗ്രീഗോറിയോസ് ദൈവാലയത്തിൽ വച്ചാണ് യുവജന പ്രസ്ഥാനം യു .എ.ഇ മേഖല വാർഷിക സംമ്മേളനം നടത്തപ്പെടുന്നത്.

പരുമല പെരുനാൾ വാർത്തകൾ

പരുമല: സഹപാഠികളോടു മത്സരിക്കാതെ നമ്മോടു തന്നെ മത്സരിച്ച് ലക്ഷ്യത്തിലെത്തുന്നതാണ് വിദ്യാഭ്യാസമെന്ന് കാലടി സംസ്‌കൃത സർവകലാശാല പ്രോ– വൈസ് ചാൻസലർ പ്രഫ. കെ.എസ്.രവികുമാർ .പരുമല പെരുന്നാളിനോടനുബന്ധിച്ചു നടന്ന എംജിഒസിഎസ്എം സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മുനഷ്യന്റെ തലച്ചേറിനെ അളക്കുവാൻ ഒരു ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല. ഉള്ള കഴിവിന്റെ ചെറിയെ‍ാരു തോതു പോലും പ്രയോജനപ്പെടുത്തുവാൻ പലർക്കും കഴിയുന്നുമില്ല. നിശ്ച ദാർഡ്യവും പരിശ്രമവും ഉണ്ടെങ്കിൽ എതു വെല്ലുവിളിയേയും അതിജീവിക്കാൻ കഴിയുമെന്നും രവികുമാർ പറഞ്ഞു.ചെറുപ്പത്തിൽ കുടുംബങ്ങളിൽ നിന്നു ലഭിക്കുന്ന അത്മീയ അന്തരീക്ഷണാണ് സമൂഹത്തിൽ നന്മയും മൂല്യവും നിലനിൽക്കുന്നതിന് സഹായിക്കുന്നതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത കാതോലിക്കാ ബാവാ പറഞ്ഞു.ഡോ. യൂഹാനോൻ മാർ‌ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ എംജിഒസിഎസ്എം ജനറൽ സെക്രട്ടറി ഫാ. ജീസൻ പി. വിത്സൺ, സീനിയർ വൈസ് പ്രസിഡന്റുമാരായ ഡോ. ഐസക് പാമ്പാടി, ഡോ. വർഗീസ് പേരയിൽ,…

വിശ്വാസികളുടെ പ്രാർഥനയാൽ സഭയിൽ ശാശ്വത സമാധാനം ഉണ്ടാകും

പരുമല : വിശ്വാസികളുടെ പ്രാർഥനയാൽ സഭയിൽ ശാശ്വത സമാധാനം ഉണ്ടാകുമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.പരുമല പെരുന്നാളിനോട് അനുബന്ധിച്ച് കുർബാന മധ്യേ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ദൈവ നിശ്ചയത്തെ തടഞ്ഞു നിർത്തുവാൻ ആർക്കും സാധ്യമല്ല. ദൈവം തീരുമാനിച്ചത് നഷ്ടപ്പെടുത്തുവാൻ നമുക്ക് അവകാശമില്ല. കഷ്ട നഷ്ടങ്ങൾ സഹിച്ചാലും ദൈവത്തിന്റെ തീരുമാനം നടപ്പാക്കാൻ നമുക്ക് കഴിയണം.പെറ്റമ്മയാണോ പോറ്റമ്മയാണോ വലുത് എന്ന ചോദ്യം ഉയർത്തി എതിർ വിഭാഗം വിശ്വാസികൾക്ക് ഇടയിൽ ഭിന്നത സൃഷ്ടിക്കുകയാണ്. സെമിത്തേരിയിൽ സംസ്കാരം നടത്തിക്കുകയില്ല എന്നുള്ള തെറ്റായ വ്യാഖ്യാനങ്ങൾ നൽകി സഭയെ സമൂഹത്തിനു മുമ്പിൽ അവഹേളിക്കുവാൻ ശ്രമം നടക്കുന്നുണ്ട്. സംസ്കാരം നടത്തിക്കുകയില്ലെന്ന് മലങ്കര ഒ‍ാർത്തഡോക്സ് സഭ ഒരിടത്തും പറഞ്ഞിട്ടില്ല.പണം, കായിക ശക്തി, രാഷ്ട്രീയ പിടിപാടുകൾ, മാധ്യമങ്ങൾ എന്നിവ ഉപയോഗിച്ച് സഭയെ തകർക്കാമെന്ന് ആരും ധരിക്കരുത്. തെറ്റി ധാരണ പരത്തി നിഷ്കളങ്കരായ വിശ്വാസികളെ തെരുവിൽ ഇറക്കുന്നത് ശരിയല്ല. അന്ത്യോഖ്യൻ…