അനുഗ്രഹനിറവില്‍ പരുമല പെരുനാള്‍ റാസ

അനുഗ്രഹനിറവില്‍ പരുമല പെരുനാള്‍ റാസ നടന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ 117-ാമത് ഓര്‍മ്മപ്പെരുനാളിന്റെ പ്രധാന ദിവസമായ 1-ന് വൈകുന്നേരം പരിശുദ്ധ കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ സന്ധ്യാനമസ്‌കാരം നടന്നു. തുടര്‍ന്ന് ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് വചനശുശ്രൂഷ നടത്തി.തുടര്‍ന്ന് പരിശുദ്ധ കാതോലിക്കാബാവയും അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, സഖറിയാ മാര്‍ അന്തോണിയോസ്, ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്‌റമോസ്, ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ്, ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് പിതാക്കന്മാര്‍ വിശ്വാസികള്‍ക്ക് വാഴ് വ് നല്‍കി. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, സഭാ വൈദികട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, എന്നിവരും പങ്കെടുത്തു.