പുതുവത്സരത്തിന്‍ ധന്യമാം വേളയില്‍ പദമൂന്നി നില്‍ക്കവേ രണ്ടായിരവും പതിനെട്ടും വിട ചൊല്ലവേ ഒരു നിമിഷം, കഴിഞ്ഞ കാലത്തിന്‍ സ്മരണകള്‍ അയവിറക്കവേ നല്ലതും തീയതുമൊന്നുപോലെന്‍ ചുറ്റമ്പലത്തിന്‍ പടികടന്നെത്തുന്നു…. എതാണെന്റെ വഴിയെന്നു ശങ്കിച്ചു നില്‍ക്കവേ അമ്മയെ ഓര്‍ത്തുപോയ് ഞാനൊരു നിമിഷം നന്മയെ സ്വാംശീകരിച്ചും തിന്മക്കു വിട ചൊല്ലി പാഠമുള്‍ക്കൊണ്ടും നല്ല കാലത്തിന്‍ നന്ദിയായി ജഗദീശ്വരന് സ്തുതിയോതിയും രണ്ടായിരവും പത്തൊന്‍പതും നന്മ തന്‍ കാലമായി നമ്മെത്തഴുകിയുണര്‍ത്തിടട്ടെ. രചന: സുനില്‍ കെ.ബേബി മാത്തൂര്‍
Day: December 31, 2018
ഓര്‍മപ്പെരുന്നാളിനു തുടക്കമായി
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവാ, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ എന്നിവരുടെ ഓര്‍മപ്പെരുന്നാളിനു തുടക്കമായി. ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രയോസ് കൊടിയേറ്റി. വൈകിട്ട് 6.30നു പ്രസംഗം ഫാ.നോബിന് ഫിലിപ്പ്. നാളെ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, രണ്ടിന് ഫാ. കുര്യന് തോമസ് കരിപ്പാല്‍ എന്നിവര്‍ കുര്‍ബാന അര്‍പ്പിക്കും. ജനുവരി 2 ന് 2.30ന് കുറിച്ചി വലിയപളളിയില്‍ നിന്നാരംഭിക്കുന്ന തീര്‍ഥയാത്രയ്ക്ക് 5.30 ന് കോടിമത, പടിഞ്ഞാറേക്കര ഓഫിസ് അങ്കണത്തില്‍ സ്വീകരണം നല്‍കും, 6.25 ന് തീര്‍ഥാടകരോടൊപ്പം മാര്‍ ഏലിയാ കത്തീഡ്രലില്‍ നിന്നു പ്രദക്ഷിണവും നടക്കും. 6.30 ന് സന്ധ്യാനമസ്ക്കാരം, ഗാനശുശ്രൂഷ എന്നിവയ്ക്ക് ശേഷം 8 മണിക്ക് സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗം പ്രഫ. ജേക്കബ് കുര്യന് ഓണാട്ട്…
പുതുവത്സരദിനത്തില്‍ പരുമലയില്‍ വിശുദ്ധ കുര്‍ബ്ബാന
പുതുവത്സരദിനത്തില്‍ പരുമല സെമിനാരിയില്‍ രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാന ആരംഭിക്കും. കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും.
മലങ്കര അസോസിയേഷന്‍ ജനുവരി 3-ന്
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗങ്ങളുടെ ഒരു അടിയന്തര യോഗം ജനുവരി 3 വ്യാഴാഴ്ച 11മണിക്ക് കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ കൂടുമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മന്‍ അറിയിച്ചു രജിസ്‌ട്രേഷന്‍ രാവിലെ 9 30ന് ആരംഭിക്കും സഭയിലെ പള്ളികളില്‍നിന്നും ജനസംഖ്യം അനുപാതമനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട വൈദികരും ആത്മീയരും അടങ്ങുന്ന നാലായിരത്തോളം പ്രതിനിധികളാണ് അസോസിയേഷനില്‍ അംഗമായിട്ടുള്ളത് സഭയുടെ തലവന്‍ പരിശുദ്ധ കാതോലിക്കാബാവ സഭയിലെ മെത്രാപ്പോലീത്തമാര്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ കസ്റ്റമര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനാണ് അസോസിയേഷന്റെ ഔദ്യോഗിക യോഗങ്ങള്‍ ചേരാറുള്ളത് മലങ്കര സഭാ കേസില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയില്‍ നിന്നും കീഴ്‌കോടതികളില്‍ നിന്നും ഉണ്ടായിട്ടുള്ള വിധികളും അവളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ഉണ്ടായി വന്നിട്ടുള്ള പ്രതിസന്ധികളും സംബന്ധിച്ച് അസോസിയേഷന്‍ അംഗങ്ങള്‍ക്കും അവരിലൂടെ സഭയ്ക്കും സമൂഹത്തിനും കൃത്യമായി ബോധവല്‍ക്കരണം നല്‍കുന്നതിനു വേണ്ടിയാണ് അംഗങ്ങളുടെ അടിയന്തരയോഗം ചേരുന്നത് എന്ന സെക്രട്ടറി അറിയിച്ചു മൂന്നിന്…