കെ. പി ജോണി നിര്യാതനായി

മലങ്കര ഓർത്തഡോൿസ്‌ സഭ വർക്കിംഗ്‌ കമ്മിറ്റി മെമ്പർ, മാനേജിങ് കമ്മിറ്റി മെമ്പർ,സുൽത്താൻ ബത്തേരി സെൻറ് മേരീസ് കോളേജ് പ്രിൻസിപ്പാൾ തുടങ്ങിയ പല നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബഹു . കെ . പി . ജോണി സാർ (കണ്ണങ്കത്ത്,ലെസോണ എൻക്ലെയവ്, കുട്ടനെല്ലൂർ, തൃശൂർ ) നിര്യാതനായി. സംസ്കാര ശുശ്രുഷകൾ ഇന്ന് വൈകിട്ട് 3 മണിക്ക് തൃശൂർ പടിഞ്ഞാറേകോട്ട സെൻറ് ഇഗ്‌നേഷ്യസ്f ഓർത്തഡോൿസ്‌ പള്ളിയിൽ.

വർക്കി യോഹന്നാൻ നിര്യാതനായി

നിരണം: കാടുവെട്ടിയിൽ വർക്കി യോഹന്നാൻ (ബാബു 72) നിര്യാതനായി. സംസ്‍കാരം നിരണം വലിയ പള്ളിയിൽ നടന്നു. എം.ഓ.സി ടിവിയുടെ കറസ്‌പോണ്ടന്റ് നിഷ ജോണിന്റെ ഭർതൃ പിതാവ് ആണ്. എം.ഓ.സി ടിവി ടീമിന്റെ ആദരാഞ്ജലികൾ.

ഫാ. ജേക്കബ് സക്കറിയ നിര്യാതനായി

. കൽക്കട്ട ഭദ്രാസനത്തിലെ സീനിയർ വൈദികനും, മുൻ സഭാ മാനേജിങ് കമ്മിറ്റി മെമ്പറും , ഭദ്രാസന വൈദിക സെക്രട്ടറിയും ഫാ. ജേക്കബ് സക്കറിയ ( പുതിയോട്ട്, തേരകത്ത്, പാണ്ടനാട്, ചെങ്ങന്നൂർ) നിര്യാതനായി. ഖരക്പൂർ, ജംഷ്ഡപൂർ, ദുർഗ്ഗാപ്പുർ, കൽക്കട്ട, ഭോപ്പാൽ, ഹത്തിതാൽ എന്നീ ഇടവകകളിൽ അജപാലന ശുശ്രൂഷ നിർവ്വഹിച്ചു.

ഫാ. കെ. കെ വർഗീസ് നിര്യാതനായി

കുണ്ടറ: കോട്ടക്കുഴി സെന്റ് ജോർജ് ഓർത്തഡോൿസ്‌ ദൈവാലയ അംഗവും, കുണ്ടറ സെമിനാരി മാനേജറും ആയ റവ. ഫാ. കെ. കെ. വർഗ്ഗീസ്‌ (86) നിര്യാതനായി. ചീരാങ്കാവിൽ കടയിൽ കുടുംബാംഗമാ ണ്. കുണ്ടറ സെമിനാരി മാനേജർ ആയി സേവനം അനുഷ്‌ടിക്കുക ആയിരുന്നു..മലങ്കര ഓർത്തഡോൿസ്‌ സഭയുടെ വിവിധ ദൈവാലയങ്ങളിൽ അച്ചൻ ശുശ്രുഷ അനുഷ്ഠിച്ചിട്ടുണ്ട്.യാക്കാര സെന്റ് മേരിസ്‌, മുതുകുറുശ്ശി സെന്റ് ജോർജ്, കരിമ്പ സെന്റ് ജോൺസ്, പുതിയകാവ് സെന്റ് മേരിസ്, പത്തനാപുരം സെന്റ് ലാസർ, മങ്കുഴി സെന്റ് ജോർജ്, ചുനക്കര സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ്, പെരിനാട് സെന്റ് തോമസ്, തോനയ്ക്കാട് സെന്റ് ജോർജ്, പുത്തൂർ കാരിയ്കൽ സെന്റ് ജോർജ്, മാറനാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ്,തേവലപ്പുറം സെന്റ് ജോർജ്, കരിപ്പുറം സെന്റ് ഗ്രീഗോരിയസ്, കുണ്ടറ സെമിനാരി തുടങ്ങിയ ദൈവാലയങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്സംസ്കാരം പിന്നീട്..

ഫാ സി തോമസ് പണിക്കർ നിര്യാതനായി

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൊല്ലം മെത്രാസനത്തിലെ കുണ്ടറ ചെപ്പള്ളിൽ റവ ഫാ സി തോമസ് പണിക്കർ നിര്യാതനായി .ശവസംസ്‌കാരം പിന്നീട്‌ .

പറപ്പള്ളിൽ ഫാ. പി. ജി ഗീവർഗീസ് നിര്യാതനായി

മാത്തൂർ പറപ്പള്ളിൽ ഫാ. പി. ജി ഗീവർഗീസ് (83) നിര്യാതനായി. തുമ്പമൺ ഏറം സെന്റ് ജോർജ് ഇടവകയിലെ സീനിയർ വൈദികൻ ആയിരുന്നു. സംസ്കാരം പിന്നീട്.