പുതൃക്ക പള്ളിയ്ക്ക് പോലീസ് സംരക്ഷണം

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ പുതൃക്ക സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിക്കു പോലീസ് സംരക്ഷണം അനുവദിച്ചു കൊണ്ട് ബഹു : കേരള ഹൈകോടതി ഉത്തരവായി

പൗലോസ് മാർ പക്കോമിയോസ് ഓർമ്മപ്പെരുന്നാൾ

മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായായിരുന്ന കാലം ചെയ്ത അഭി.പൗലോസ് മാർ പക്കോമിയോസ് തിരുമേനിയുടെ 8-ാമത് ഓർമ്മപ്പെരുന്നാൾ ഭക്തി ആദരപൂർവ്വം 2020 ജൂലൈ 25 മുതൽ ആഗസ്റ്റ് 1 വരെ മാവേലിക്കര തെയോഭവൻ അരമനയിൽ കൊണ്ടാടപ്പെടുന്നു.

തൊടുപുഴ സെന്റ്‌ മേരീസ് ഓർത്തഡോക്സ്‌ പള്ളി മലങ്കര സഭയുടേത്

തൊടുപുഴ സെന്റ്‌ മേരീസ് ഓർത്തഡോക്സ്‌ പള്ളി മലങ്കര സഭയുടെ 1934ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടണം എന്ന് ബഹു. ഹൈകോടതി വിധി പ്രസ്താവിച്ചു .: 1995ലെയും 2017ലെയും ബഹു :സുപ്രിം കോടതി വിധികൾ പള്ളിക്കു ബാധകം എന്ന് ബഹു :കോടതി കണ്ടെത്തി.2004 ൽ യാക്കോബായ വിഘടിത വിഭാഗം ഉണ്ടാക്കിയ ആധാരം കോടതി ക്യാൻസൽ ചെയ്തു.

നീലിമംഗലം പള്ളി ഓർത്തഡോൿസ്‌ സഭയുടേത്

കോട്ടയം ഭദ്രാസനത്തിലെ നീലിമംഗലം സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി , മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പൂർണ്ണ അവകാശത്തിൽ മാത്രം ഉള്ളതാണെന്ന് ഏറ്റുമാനൂർ മുൻസിഫ് കോടതി വിധി പ്രസ്താവിച്ചു . ഹൈകോടതിയിൽ നിന്ന് , നീലിമംഗലം പള്ളിയെ സംബന്ധിച്ച കേസ് ,വാദങ്ങൾ കേട്ടു വിധി പുറപ്പെടുവിക്കുന്നതിനായി ഏറ്റുമാനൂർ മുൻസിഫ് കോടതിയിലേക്ക് മാറ്റിയിരുന്നു .ഈ കേസിലാണ് ഇന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത് .

നവതി സമാപനവും ഭവന കൂദാശയും

പിരളശ്ശേരി കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ അഭിമാനമായി നിലകൊള്ളുന്ന പിരളശ്ശേരി സെന്റ് ജോർജ് യുവജനപ്രസ്ഥാനത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്ക ഫിലാഡൽഫിയ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ സഹകരണത്തോടെ നടപ്പിലാക്കിയ ബേഥലഹേം ഡ്രീം ഹോം പ്രോജക്ടിലൂടെ നിർമ്മാണം പൂർത്തീകരിച്ച ഭവനത്തിന്റെ കൂദാശയും താക്കോൽ ദാനവും 2020 ജൂലൈ മാസം 15 ആം തീയതി രാവിലെ 11.30 ന് യു കെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസന അധിപനും , ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി ഡോ മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെയും , മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറിയും, ചെന്നൈ ഭദ്രാസന അധിപനും , കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി ഡോ യൂഹാനോൻ മാർ ദീയസ്ക്കോറസ് മെത്രാപ്പോലീത്തായുടെയും പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെട്ടു. ഒരു വർഷം നീണ്ടു നിന്ന നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം അഭി…

ഹഗിയ സോഫിയ സംരക്ഷിക്കപ്പെടണം: പരിശുദ്ധ കാതോലിക്കാ ബാവാ

പൗരാണിക ക്രൈസ്തവ സംസ്‌കൃതിയുടെ ഉദാത്ത പ്രതീകമായി തുര്‍ക്കിയില്‍ സ്ഥിതി ചെയ്തിരുന്ന ഹഗിയ സോഫിയ ദേവാലയം മോസ്‌ക് ആയി മാറ്റുന്നതിനുള്ള ഭരണാധികാരികളുടെ തീരുമാനം മാനവീകതയുടെ ഉന്നതമൂല്യങ്ങള്‍ക്ക് എതിരായുള്ള വെല്ലുവിളിയാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. നൂറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികളുടെ പ്രത്യേകിച്ച് ഓര്‍ത്തഡോക്‌സ് സത്യവിശ്വാസ സമൂഹത്തിന്റെ ഹൃദയത്തില്‍ രൂഢമൂലമായിരുന്ന ആഴമേറിയ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും ആത്മീയ സംസ്‌കാരത്തിന്റെയും ശ്രേഷ്ഠ പ്രതിരൂപമാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്. മാനവ ചരിത്രത്തില്‍ ഒരു കറുത്ത പാടായി അവശേഷിക്കാവുന്നതാണ് ഈ തീരുമാനം. ഇപ്രകാരമൊരു തീരുമാനം കൈക്കൊണ്ട നേതാക്കളുടെ മാനസാന്തരത്തിനും ദൈവം അവരോട് ക്ഷമിക്കുന്നതിനും ഏവരും പ്രാര്‍ത്ഥിക്കണം എന്നും ഈ സംഭവം മൂലം മാനവീകതയ്ക്കും ധാര്‍മ്മികതയ്ക്കും ഉണ്ടായ അപചയം എത്രയുംവേഗം പരിഹരിക്കപ്പെടുമെന്ന് നമുക്ക് പ്രത്യാശിക്കാം എന്നും പരിശുദ്ധ കാതോലിക്കാ ബാവാ ലോക മതനേതാക്കള്‍ക്കും സഭാ പിതാക്കന്മാര്‍ക്കും എഴുതിയ സന്ദേശത്തില്‍ വ്യക്തമാക്കി.

ഓര്‍മ്മപ്പെരുന്നാള്‍ കോട്ടയം പഴയ സെമിനാരിയില്‍ ആചരിച്ചു

പരുമല സെമിനാരി സ്ഥാപകനും മലങ്കരസഭാ തേജസ്സുമായ അഭി.പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ മെത്രാപ്പോലിത്തായുടെ 111-ാം ഓര്‍മ്മപ്പെരുന്നാള്‍കോട്ടയം പഴയ സെമിനാരിയില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു. രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥനയും, ആശീര്‍വാദവും നിര്‍വഹിച്ചു. കണ്ടനാട് ഭദ്രാസനാധിപന്‍ അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് ചെന്നൈ ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്,അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ അഭി. ഡോ. സഖറിയ മാര്‍ അപ്രേം എന്നീ പിതാക്കന്മാര്‍ വി.ബലിയില്‍ സഹകാര്‍മികരായിരുന്നു.

ഓര്‍മ്മപെരുന്നാളിന് കൊടി കയറ്റി

പരുമല സെമിനാരി, എം.ഡി.സെമിനാരി എന്നിവയുടെ സ്ഥാപകനും, കേരള നവോത്ഥാന നായകനും, ആധുനിക മലങ്കര സഭയുടെ ശില്‍പ്പിയുമായ സഭാ തേജസ്സ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ പിതാവിന്‍റെ 111-ാം ഓര്‍മ്മപെരുന്നാളിന് ആര്‍ത്താറ്റ് അരമനയില്‍ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ തിരുമേനി കൊടി കയറ്റി. 2020 ജൂലൈ 17, 18 തീയതികളിലാണ് സെന്‍റ് ഗ്രിഗോറിയോസ് അരമന ചാപ്പലില്‍ ഓര്‍മ്മപെരുന്നാള്‍ ആഘോഷിക്കുന്നത്.

പെരുന്നാളിന്റെ കൊടിയേറ്റ്

പാമ്പാടി മാർ കുര്യാക്കോസ് ദയറായിൽ കുര്യാക്കോസ് സഹദാ യുടെയും മോർത് യൂലിതിയുടെയും പെരുന്നാളിന്റെ കൊടിയേറ്റ് അഭി.യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമനസ്സുകൊണ്ട്‌ നിർവഹിച്ചു.