സഭാകവി സി. പി ചാണ്ടി ഡോക്യുമെന്ററി പ്രകാശനം

സഭാകവി സി. പി. ചാണ്ടിയെ കുറിച്ച് ഫാ. മാത്യു കൊടുമണ്‍ തയ്യാറാക്കിയ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററിയുടെ പ്രകാശനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു.

ഫാ.കെ.എം.ഐസക്ക് അന്തരിച്ചു.

മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം സെൻട്രൽ ഭദ്രാസനത്തിലെ മാർ ഏലിയാ കത്തീഡ്രൽ വികാരി ഫാ.കെ.എം.ഐസക്ക് അന്തരിച്ചു. ശവസംസ്ക്കാരം പിന്നീട്.

ടിവിയും കേബിൾ കണക്ഷനും എത്തിച്ചു ബാലസമാജം

മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ ബാലസമാജം കൊട്ടാരക്കര-പുനലൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിർധനരായ അഞ്ചു വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ എൽ.ഇ.ഡി ടി.വി-കളും, കേബിൾ കണക്ഷനും വീടുകളിൽ എത്തിച്ചു നൽകി. വിതരണോദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. ബാലസമാജം ഭദ്രാസന വൈസ് പ്രസിഡന്റ്‌ ഫാ.ഡോ.ജേക്കബ് ജോൺ അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.സി.ഡി രാജൻ, ഫാ.ജേക്കബ് ശാമുവേൽ, കൗൺസിൽ അംഗം ഷാജിമോൻ ചാക്കോ, ബാലസമാജം ഭദ്രാസന സെക്രട്ടറി ലിപിൻ പുന്നൻ, ഭദ്രാസന ട്രഷറർ ജെയിൻ ജോയി ഹാഗ്യാ, ഭദ്രാസന പ്രതിനിധി കെ.ബിനുമോൻ, ജോ:സെക്രട്ടറി സി.ഡി മറിയാമ്മ, മേലില പഞ്ചായത്ത്‌ അംഗങ്ങളായ രാജേഷ് ജോൺ, രാജു നാരായണൻ, ഹെഡ്മിസ്ട്രസ്സ് അന്നമ്മ മാമ്മൻ, ജെയ്സൺ ജോയി എന്നിവർ സംബന്ധിച്ചു.

ദുബായ് കത്തീഡ്രൽ വിമാനം ചാർട്ട് ചെയ്യുന്നു

ദുബായ് സെന്റ് തോമസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ജൂലൈ മാസത്തിൽ ഒരു വിമാനം (ദുബായ് – കൊച്ചി) ചാർട്ടർ ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇതിൽ യാത്ര ചെയ്യുവാൻ താല്പര്യം ഉള്ളവർ 20-6-2020 ശനിയാഴ്ച രാത്രി 10 മണിക്ക് മുമ്പായി നിങ്ങളുടെ പേരുകൾ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടുക PJ Philip- 050 5528517MathewMGeorge-050 6255631Reji Mathew -050 454 2645Abraham PA – 050 6341316Beaty Prasad – 050 6242800 ദുബായ് സെന്റ് തോമസ് ഓർത്തഡോസ് കത്തീഡ്രലിനു വേണ്ടിട്രസ്റ്റി – സുനിൽ സി ബേബിMob – 050 3397022സെക്രട്ടറി – ബാബു എം കുരുവിളMob – 050 778 7152 ©️St.Thomas Orthodox Cathedral, Dubai

സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു: പരിശുദ്ധ കാതോലിക്കാബാവ

മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി ലഭിച്ച 2017 ജൂലൈ മൂന്നിലെ വിധിക്ക് എതിരായി പാത്രിയര്‍ക്കീസ് വിഭാഗം സമര്‍പ്പിച്ച വിശദീകരണ ഹര്‍ജി ചിലവ് സഹിതം തളളിയ ബഹു.സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. 1958 മുതൽ ഇന്നുവരെ മുപ്പതിലേറെ സുപ്രീം കോടതി ജഡ്ജിമാർ ഏകാഭിപ്രായമായി നൽകിയ വിധികൾ അംഗീകരിക്കുവാൻ ഏവരും തയ്യാറാകണമെന്നും, അനാവശ്യ വ്യവഹാരങ്ങൾ അവസാനിപ്പിച്ച് സഭയിൽ ശാശ്വത സമാധാനം സ്ഥാപിക്കുവാനും നിയമ വാഴ്ച നിലനിറുത്തുവാനും ഏവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലങ്കര സഭാതർക്കം ശ്വാശ്വതമായി പരിഹരിക്കുന്നതിനായി ബ.സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിച്ച കേസ് സംബന്ധിച്ച് വിശദീകരണത്തിനായാണ് പാത്രിയര്‍ക്കീസ് വിഭാഗം സുപ്രീം കോടതിയില്‍ വിശദീകരണ ഹര്‍ജി നല്‍കിയത്. യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള പള്ളികളിൽ തങ്ങൾക്ക് അവകാശം നൽകുക, ഇടവകക്കാരുടെ ഭൂരിപക്ഷം നോക്കി…

കെ. വി ജോസഫ് റമ്പാൻ പാമ്പാടി ദയറാ അസിസ്റ്റന്റ് മാനേജർ

പരുമല സെമിനാരി അസിസ്റ്റന്റ് മാനേജർ കെ. വി ജോസഫ് റമ്പാനെ പാമ്പാടി ദയറാ അസിസ്റ്റന്റ് മാനേജരായി പരിശുദ്ധ കാതോലിക്കാബാവ നിയമിച്ചു

സഭയുടെ ദേവാലയങ്ങൾ തുറക്കില്ല: സിനഡ്

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ ദേവാലയങ്ങളിൽ തൽസ്ഥിതി തുടരാൻ പരിശുദ്ധ സുന്നഹദോസ് തീരുമാനം. കൊറോണ വ്യാപനം തടയാൻ സഭയുടെ ദേവാലയങ്ങൾ ആരാധനസക്കായി തല്ക്കാലം തുറക്കേണ്ട എന്നാണ് തീരുമാനം.