മാർ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം

ഒമാൻ : സൊഹാർ സെന്റ് ജോർജ്ജ് ഓർത്തോഡോക്സ് ഇടവകയുടെ വിശുദ്ധ വാര ശുശ്രുഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കുന്നതിനായി എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭി. അബ്രഹാം മാർ എപ്പിപാനിയോസ് തിരുമേനിയെ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടവക വികാരിയും, ഇടവക ഭരണ സമിതി അംഗങ്ങളും എന്നിവർ ചേർന്ന് സ്വികരിക്കുന്നു.

ബഹ്‌റൈന്‍ കത്തീഡ്രലില്‍ ഹാശ ആഴ്ച്ച ശുശ്രൂഷകള്‍

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യ പൂര്‍വ്വ മേഘലയിലെ മാത്യ ദേവാലയമായ ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഹാശ ആഴ്ച്ച ശുശ്രൂഷകള്‍ ഏപ്രില്‍ 12 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ നടക്കും. ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രാഹാമിന്റെ മുഖ്യ കാര്‍മികത്വത്തിലും സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോയുടെ സഹ കാര്‍മികത്വത്തിലും ആണ്‌ ശുശ്രൂഷകള്‍ നടക്കുന്നത്. 12 ന്‌ രാവിലെ 6.30 മുതല്‍ പ്രഭാത നമസ്ക്കാരം, വിശുദ്ധ കുര്‍ബ്ബാന, നാല്‍പ്പതാം വെള്ളിയുടെ ശുശ്രൂഷ കാതോലിക്കേറ്റ് ദിനാഘോഷങ്ങള്‍ എന്നിവ നടക്കും. 13 രാവിലെ 6.00 മുതല്‍ പ്രഭാത നമസ്ക്കാരം, വിശുദ്ധ കുര്‍ബ്ബാന എന്നിവ കത്തീഡ്രലില്‍ വച്ചും, വൈകിട്ട് ബഹറിന്‍ കേരളാ സമാജത്തില്‍ വച്ച് 6.00 മുതല്‍ സന്ധ്യ നമസ്ക്കാരം, വിശുദ്ധ കുര്‍ബ്ബാന, “ഓശാന ഞായര്‍” ശുശ്രൂഷകള്‍ എന്നിവയും, 14 ന്‌ വൈകിട്ട് 7.00…